Tuesday, June 17, 2008

കുമാരേട്ടന്റെ ഓണം

ഇതാണ് അടുത്ത വീഡിയോ. ഇതിലെ നായകന്‍ Kramer അഥവാ കുമാരേട്ടന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് വന്ന് താമസമാക്കിയ ഒരു മറുനാടന്‍ മലയാളി. പക്ഷെ കുമാരേട്ടന് നാട് വേണ്ട, നാടുകരെയും വേണ്ട. കുമാരേട്ടന്റെ സര്‍വസ്വം അമേരിക്കയാണ്. കുമാരേട്ടന് ഒരു ഭാര്യയുണ്ട്. ഭാനു. ഒരു തേങ്ങ കണ്ടാല്‍ നടോര്‍ത്തു കരയുന്ന ഒരു പാവം. അങ്ങനെയിരിക്കെ, ഓണക്കാലമായി. ഓണവും കോണവും ഒന്നും വേണ്ടെന്നു കുമാരേട്ടന്‍. ഓണത്തിന്റെ സാധനങ്ങള്‍ വാങ്ങി കൊണ്ടുവന്നില്ലെന്കില്‍ പട്ടിണിക്കിടുമെന്ന് ഭാനു. ഭാര്യയുമായി തല്ലു കൂടി, ഓഫീസിലേക്ക് കാറോടിച്ചു പോകുന്ന കുമാരേട്ടന്‍ ഒരു അത്ബുധം കണ്ടു. ഇനി വരാനിരിക്കുന്ന സംഗതികളുടെ ഒരു മുന്നോടി മാത്രം ആയിരുന്നു അത്.

വളരെ വ്യതസ്തമായ ഒരു ദ്രിശ്യ സങ്കല്പമായിരിക്കും ഇത്. മലയാളത്തില്‍ തന്നെ ആദ്യമായാണ് ഈ ഒരു format -ല്‍ ഒരു music വീഡിയോ അവതരിപ്പിക്കുന്നത്. 5 മിനിറ്റിനുള്ളില്‍ നിങളെ ചിരിപ്പിക്കാനും രസിപ്പിക്കണം ഈ video-യ്ക്ക് പറ്റും എന്നാണ് എന്റെ വിശ്വാസം.

- Rajesh
http://www.sonictales.com

1 comments:

ശ്രീ said...

ആശംസകള്‍!
:)