ഈ വീഡിയോ-യില്‍ പ്രത്യക്ഷപ്പെടുന്നവരുടെ എണ്ണം ഞാന്‍ നോക്കി ഇന്നലെ. മൊത്തം 38 പേരുണ്ട്. കേള്‍ക്കുമ്പോള്‍ എല്ലാര്ക്കും അതിശയമാണ്. ഇത്രയും വലിയ ഒരു സംരംഭം നടന്നത് തന്നെ bay area മലയാളികളുടെ ഒത്തൊരുമിച്ചുള്ള യത്നം കൊണ്ടു മാത്രം ആണ്.
ഇതിനിടയില്‍ എത്രയോ കഥകള്‍ കിടക്കുന്നു. AT&T parking ലോട്ടില്‍ നിന്നും സെക്യൂരിറ്റി-ക്കാരന്‍ ഞങ്ങളെ ഓടിച്ചതും, പോലീസ് വണ്ടിയുടെ പടമെടുക്കാന്‍ സ്റ്റേഷനില്‍ പോയി ഒരു പോലീസുകാരനോട് സംസാരിച്ചതും, റോഡിലുടെ ഷൂട്ട് ചെയ്യാന്‍ വേണ്ടി തേരാ പാര വണ്ടി ഓടിച്ചതും, സെറ്റിലെ ഷൂട്ടിങ്-നിടയില്‍ ഫ്യൂസ് പോയതും, (ഫ്യൂസ് പെട്ടി എത്ര തപ്പിയിട്ടും കണ്ടില്ല എന്നിട്ട് അടുത്ത ബില്ടിങ്ങില്‍ നിന്നു കണക്ഷന്‍ എടുത്തു. ആരോടും ചോദിയ്ക്കാതെ തന്നെ..). അങ്ങനെ ഏഴ് ദിവസത്തെ യത്നം അതിരസമായിരുന്നു. ഇതില്‍ മലയാളികള്‍ കൂടാതെ നാല് സയിപ്പന്മാരുമുണ്ട്. എന്തായാലും അടുത്ത് തന്നെ ഇതു ടി വി ചാനലുകളില്‍ എത്തിക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നു.
1 comment:
I am a friend of Sudesh Balan, trying to esatblish contact with him. Can you get me in touch with him.. We are from same hometown and same school..
I saw your videos and I really like your Kanmani songs..Excellent work..keep'em coming!
Post a Comment