Saturday, June 28, 2008

തയ്യാറെടുപ്പ്

കുമാരേട്ടന്റെ ഓണം അടുത്ത ആഴ്ച ക്യാമറയില്‍ പകര്‍ത്താന്‍ പോവുകയാണ് ഞങ്ങള്‍. അതിന്റെ തയ്യാറെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കുന്നു. അഞ്ചു ദിവസത്തെ ഷൂട്ടിങ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അഞ്ചു ദിവസം, മുപ്പത്തിമൂന്നു പേര്‍ സ്ക്രീനില്‍, പതിനന്‍ചോളം പേര്‍ തിരശേലയ്ക്ക് പിന്നില്‍, പിന്നെ ഒരേഴു locations. അഞ്ചു മിനുട്ടിന്റെ കാര്യത്തിന് വേണ്ടി ഇത്രയും കഷ്ടപെടാണോ എന്ന് എന്നോടൊരാള്‍ ചോദിച്ചു. എല്ലാ കലാരൂപങ്ങളും പോലെ തന്നെ ആണ് സിനിമയും. അഞ്ചു മിനുട്ടായാലും രണ്ടു മണിക്കൂറുകള്‍ ആയാലും, ചെയ്യുന്നത് ആത്മാര്‍ഥമായി ചെയ്യണം.

ഒരു ചെറുകഥയുടെ സിനിമാ ആവിഷ്കരണം ആണ് "കുമാരേട്ടന്റെ ഓണം". അരമണിക്കൂറ് കൊണ്ടു പറയുന്നതിലും വിഷമമാണ്‌ അഞ്ചു മിനിറ്റിനുള്ളില്‍ ഒരു കഥ പറയുക എന്നത്. ഇതു പൂര്‍ത്തിയാക്കി പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചാല്‍, എല്ലാ വിഷമങ്ങളും കഠിനാധ്വാനവും മറക്കാം. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൂടെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു.

കുമാരേട്ടന്റെ ഓണം storyboard-ഇല്‍ നിന്നും ഇതാ കുറച്ചു ചിത്രങ്ങള്‍:


കൃതാവ് : sudesh balan


കൃതാവ് : sudesh balan


കൃതാവ് : rajesh naroth

Tuesday, June 17, 2008

കുമാരേട്ടന്റെ ഓണം

ഇതാണ് അടുത്ത വീഡിയോ. ഇതിലെ നായകന്‍ Kramer അഥവാ കുമാരേട്ടന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് വന്ന് താമസമാക്കിയ ഒരു മറുനാടന്‍ മലയാളി. പക്ഷെ കുമാരേട്ടന് നാട് വേണ്ട, നാടുകരെയും വേണ്ട. കുമാരേട്ടന്റെ സര്‍വസ്വം അമേരിക്കയാണ്. കുമാരേട്ടന് ഒരു ഭാര്യയുണ്ട്. ഭാനു. ഒരു തേങ്ങ കണ്ടാല്‍ നടോര്‍ത്തു കരയുന്ന ഒരു പാവം. അങ്ങനെയിരിക്കെ, ഓണക്കാലമായി. ഓണവും കോണവും ഒന്നും വേണ്ടെന്നു കുമാരേട്ടന്‍. ഓണത്തിന്റെ സാധനങ്ങള്‍ വാങ്ങി കൊണ്ടുവന്നില്ലെന്കില്‍ പട്ടിണിക്കിടുമെന്ന് ഭാനു. ഭാര്യയുമായി തല്ലു കൂടി, ഓഫീസിലേക്ക് കാറോടിച്ചു പോകുന്ന കുമാരേട്ടന്‍ ഒരു അത്ബുധം കണ്ടു. ഇനി വരാനിരിക്കുന്ന സംഗതികളുടെ ഒരു മുന്നോടി മാത്രം ആയിരുന്നു അത്.

വളരെ വ്യതസ്തമായ ഒരു ദ്രിശ്യ സങ്കല്പമായിരിക്കും ഇത്. മലയാളത്തില്‍ തന്നെ ആദ്യമായാണ് ഈ ഒരു format -ല്‍ ഒരു music വീഡിയോ അവതരിപ്പിക്കുന്നത്. 5 മിനിറ്റിനുള്ളില്‍ നിങളെ ചിരിപ്പിക്കാനും രസിപ്പിക്കണം ഈ video-യ്ക്ക് പറ്റും എന്നാണ് എന്റെ വിശ്വാസം.

- Rajesh
http://www.sonictales.com

Saturday, June 14, 2008

Second life

So it has been a while since the last posting. The casting call was disaster but that didnt stop me from polishing the story. That video will happen soon.

Kanmani team is launching a new project for Onam. Its not exactly a music video. Its more of a short film for our Keralam from US of A. Its going to make a stir for sure. I'll keep you all posted on the details. All I can tell you now is that its very ambitious and will be possible because a bunch of like minded people will pour their heart into making it a reality.

Thanks for reading.

When does a dream die? The answer is "never".