Thursday, July 24, 2008

ഏഴ് ദിവസത്തെ യത്നം

ഷൂട്ടിങ് -ന് ഇടയില്‍ നിന്നെന്നെടുത്ത കുറച്ചു ചിത്രങ്ങള്‍ ഇതാ വീണ്ടും. "കുമാരേട്ടന്റെ.." എഡിറ്റിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ജോലിയും കുടുംബവും എല്ലാം കഴിഞ്ഞു കിട്ടുന്ന ഇടവേളകളില്‍ അത് തന്നെ ഇപ്പോള്‍ പണി. എന്തായാലും എല്ലാം നന്നായി വരുന്നുണ്ട്.





ഈ വീഡിയോ-യില്‍ പ്രത്യക്ഷപ്പെടുന്നവരുടെ എണ്ണം ഞാന്‍ നോക്കി ഇന്നലെ. മൊത്തം 38 പേരുണ്ട്. കേള്‍ക്കുമ്പോള്‍ എല്ലാര്ക്കും അതിശയമാണ്. ഇത്രയും വലിയ ഒരു സംരംഭം നടന്നത് തന്നെ bay area മലയാളികളുടെ ഒത്തൊരുമിച്ചുള്ള യത്നം കൊണ്ടു മാത്രം ആണ്.

ഇതിനിടയില്‍ എത്രയോ കഥകള്‍ കിടക്കുന്നു. AT&T parking ലോട്ടില്‍ നിന്നും സെക്യൂരിറ്റി-ക്കാരന്‍ ഞങ്ങളെ ഓടിച്ചതും, പോലീസ് വണ്ടിയുടെ പടമെടുക്കാന്‍ സ്റ്റേഷനില്‍ പോയി ഒരു പോലീസുകാരനോട് സംസാരിച്ചതും, റോഡിലുടെ ഷൂട്ട് ചെയ്യാന്‍ വേണ്ടി തേരാ പാര വണ്ടി ഓടിച്ചതും, സെറ്റിലെ ഷൂട്ടിങ്-നിടയില്‍ ഫ്യൂസ് പോയതും, (ഫ്യൂസ് പെട്ടി എത്ര തപ്പിയിട്ടും കണ്ടില്ല എന്നിട്ട് അടുത്ത ബില്ടിങ്ങില്‍ നിന്നു കണക്ഷന്‍ എടുത്തു. ആരോടും ചോദിയ്ക്കാതെ തന്നെ..). അങ്ങനെ ഏഴ് ദിവസത്തെ യത്നം അതിരസമായിരുന്നു. ഇതില്‍ മലയാളികള്‍ കൂടാതെ നാല് സയിപ്പന്മാരുമുണ്ട്. എന്തായാലും അടുത്ത് തന്നെ ഇതു ടി വി ചാനലുകളില്‍ എത്തിക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നു.

Thursday, July 17, 2008

കുറച്ചു ചിത്രങ്ങള്‍





കുമാരേട്ടന്റെ ഓണത്തിന്റെ ഷോട്ടുകളില്‍ നിന്നും കുറച്ചു ചിത്രങ്ങള്‍. മോഹിനിയാട്ടം അവതരിപ്പിക്കുന്നത് നീതു രാജ്, സുമന്‍ റ്റാട്ടപ്പുടി, സ്മിതു നായര്‍.

Wednesday, July 9, 2008

പ്രയാണം



ഈ കുമാരേട്ടനില്‍ നിന്നും



ഈ കുമാരേട്ടനിലെക്കുള്ള പ്രയാണത്തിന്റെ കഥയാണ് "കുമാരേട്ടന്റെ ഓണം".

കഥയുടെ പകുതി ഇനിയും കിടക്കുന്നു ക്യാമറയിലേക്ക് പകര്‍ത്താന്‍. പിന്നെ എഡിറ്റിംഗ്, ശബ്ദം, ഡബ്ബിംഗ്, മിക്സിംഗ്, എന്ന് വേണ്ട എത്രയോ പണികള്‍ കിടക്കുന്നു പൂര്‍ത്തിയാക്കാന്‍. പക്ഷെ, ഞാന്‍ ഏറ്റവും സന്തോഷിച്ച മൂന്നു ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞ ആഴ്ച്ചയിലുള്ള ഷൂട്ടിങ് ദിനങ്ങള്‍. ഇതില്‍ ഉള്ള എല്ലാവരും വളരെ ആത്മാര്ത്ഥമായിട്ടാണ് പങ്കെടുത്തിരിക്കുന്നത്.

Monday, July 7, 2008

കുമാരേട്ടന്റെ ഓണം. ഷൂട്ടിങ്.

From Kumarettante ...


ഷൂട്ടിങ് -നു ഇടയില്‍ എടുത്ത കുറച്ചു പടങ്ങള്‍ ഇതാ.കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ ക്ഷീണവും ഉറക്കവും വകവെക്കാതെ ഞങ്ങള്‍ അധ്വാനിക്കുകയായിരുന്നു. എല്ലാം വിചാരിച്ചത് പോലെ നടന്നില്ലെന്കിലും ചെയ്തതൊക്കെ നന്നായി ചെയ്തെടുത്തു. ഇനി ബാക്കി അടുത്തയഴ്ച്ചയില്‍. ഒരു വലിയ സെറ്റപ്പ് തന്നെയാണ്. എല്ലാം നന്നയില്‍ വരും എന്ന് പ്രാര്‍ത്ഥിക്കുന്നു.