അങ്ങനെ, ടീവി ചാനലുകളില്‍ ഉള്ള ഓട്ടം കഴിഞ്ഞു , കുമാരേട്ടന്‍ ഇന്റര്നെറ്റ്-ലേക്ക് വരുന്നു. നാളെ 11 നു , ഉച്ച കഴിഞ്ഞു , കുമാരേട്ടന്റെ ഓണം youtube.com- ഇല്‍ കാണാന്‍ സാധിക്കും. ഈ വീഡിയോയില്‍ ഒന്നു രണ്ടു പുതിയ പാട്ടിന്റെ കഷണങ്ങളും ഇടുന്നുണ്ട്. എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒരു പാട്ടുണ്ട് ക്രെടിത്സ് കാണിക്കുമ്പോള്‍.
എല്ലാവര്‍ക്കും ലിങ്ക് അയച്ചു കൊടുക്കുമല്ലോ?
Wednesday, September 10, 2008
Friday, September 5, 2008
കുമാരേട്ടന്റെ ഓണം Asianet-ഇല്‍
Thursday, July 24, 2008
ഏഴ് ദിവസത്തെ യത്നം
ഷൂട്ടിങ് -ന് ഇടയില്‍ നിന്നെന്നെടുത്ത കുറച്ചു ചിത്രങ്ങള്‍ ഇതാ വീണ്ടും. "കുമാരേട്ടന്റെ.." എഡിറ്റിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ജോലിയും കുടുംബവും എല്ലാം കഴിഞ്ഞു കിട്ടുന്ന ഇടവേളകളില്‍ അത് തന്നെ ഇപ്പോള്‍ പണി. എന്തായാലും എല്ലാം നന്നായി വരുന്നുണ്ട്.

ഈ വീഡിയോ-യില്‍ പ്രത്യക്ഷപ്പെടുന്നവരുടെ എണ്ണം ഞാന്‍ നോക്കി ഇന്നലെ. മൊത്തം 38 പേരുണ്ട്. കേള്‍ക്കുമ്പോള്‍ എല്ലാര്ക്കും അതിശയമാണ്. ഇത്രയും വലിയ ഒരു സംരംഭം നടന്നത് തന്നെ bay area മലയാളികളുടെ ഒത്തൊരുമിച്ചുള്ള യത്നം കൊണ്ടു മാത്രം ആണ്.
ഇതിനിടയില്‍ എത്രയോ കഥകള്‍ കിടക്കുന്നു. AT&T parking ലോട്ടില്‍ നിന്നും സെക്യൂരിറ്റി-ക്കാരന്‍ ഞങ്ങളെ ഓടിച്ചതും, പോലീസ് വണ്ടിയുടെ പടമെടുക്കാന്‍ സ്റ്റേഷനില്‍ പോയി ഒരു പോലീസുകാരനോട് സംസാരിച്ചതും, റോഡിലുടെ ഷൂട്ട് ചെയ്യാന്‍ വേണ്ടി തേരാ പാര വണ്ടി ഓടിച്ചതും, സെറ്റിലെ ഷൂട്ടിങ്-നിടയില്‍ ഫ്യൂസ് പോയതും, (ഫ്യൂസ് പെട്ടി എത്ര തപ്പിയിട്ടും കണ്ടില്ല എന്നിട്ട് അടുത്ത ബില്ടിങ്ങില്‍ നിന്നു കണക്ഷന്‍ എടുത്തു. ആരോടും ചോദിയ്ക്കാതെ തന്നെ..). അങ്ങനെ ഏഴ് ദിവസത്തെ യത്നം അതിരസമായിരുന്നു. ഇതില്‍ മലയാളികള്‍ കൂടാതെ നാല് സയിപ്പന്മാരുമുണ്ട്. എന്തായാലും അടുത്ത് തന്നെ ഇതു ടി വി ചാനലുകളില്‍ എത്തിക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നു.

Subscribe to:
Posts (Atom)